സര്‍ക്കാര്‍ വക 100 പ്ലസ്
സംസ്ഥാന സര്‍ക്കാരിന്റെയും പട്ടിക വര്‍ഗ വികസന വകുപ്പ#ിന്റെയും ആഭിമുഖ്യത്തില്‍ 100 ദിനം പൂര്‍ത്തീകരിച്ച പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് അധികമയി 100 ദിനം തൊഴില്‍ നല്‍കുന്ന പദ്ധതിയാണ് ട്രൈബല്‍പ്ലസ്. തൊഴില്‍ കാര്‍ഡിന് അനുപാതികമായി പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതാണ്.
പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം 1048 കുടുംബങ്ങള്‍ ജോലിക്ക് വന്നു. അവര്‍ക്ക് ശരാശരി 98 തൊഴില്‍ദിനങ്ങള്‍ ലഭിച്ചു. ഈ സാമ്പത്തിക വര്‍ഷം 500 കുടുംബങ്ങള്‍ക്ക് 200 ദിവസം വീതം ജോലി നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.
519 കുടുംബങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 100 ദിവസം ഇതിനോടകം ജില്ലയില്‍ തൊഴില്‍ നല്‍കി കഴിഞ്ഞു. നൂറ്ദിനം പിന്നിട്ട എല്ലാ കുടുംബങ്ങളെയും ട്രൈബല്‍ പ്ലസിലേക്ക് കൊണ്ട് വന്നിട്ടുണ്ട്.
തൊഴിലിനു നാളിതുവരെ എത്തിച്ചേരാത്തവരെ തൊഴിലിടങ്ങളില്‍ എത്തിക്കുവാന്‍ നേരിട്ട് വീടുകളില്‍ ത്രിതല പഞ്ചായത്ത് ഉദ്യോഗസ്ഥരും എസ് റ്റി പ്രൊമോട്ടര്‍മാരും ഗൃഹ സന്ദര്‍ശന പരിപാടി നടത്തുന്നുണ്ട്.
കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം അനില്‍കുമാര്‍ അധ്യക്ഷനായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ആര്യ ങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാതോമസ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, പുനലൂര്‍ ആര്‍ ഡി ഒ ശശികുമാര്‍, അച്ചന്‍കോവില്‍ ഡി എഫ് ഒ അനീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments