Skip to main content

നവകേരള ക്വിസ്മത്സരം

നവകേരളസദസ്സ് ഡിസംബര്‍ 18, 19, 20 തീയതികളില്‍ ജില്ലയില്‍ പൊതുജന ങ്ങള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. 20 വയസ്സിന് താഴെ, 20 മുതല്‍ 40 വയസ്സ് വരെ, 40 മുതല്‍ 60 വയസ്സ് വരെ, 60 ന് മേല്‍ പ്രായമുള്ളവര്‍ എന്നിങ്ങനെ നാലുവിഭാഗങ്ങളിലായാണ് മത്സരം. ഡിസംബര്‍ ഒമ്പത് അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലും 10ന് മുളങ്കാടകം യു ഐ ടിയിലുമാണ് മത്സരം . രാവിലെ ഒമ്പതിന്് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ക്വിസ് മത്സരം സബ്കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്യും. വിഷയം: (1) കേരളം (കേരളത്തിന്റെ ചരിത്രം, വര്‍ത്തമാനം, രാഷ്ട്രീയം, കല, സംസ്‌കാരം, സിനിമ, ശാസ്ത്രം തുടങ്ങി കേരളവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും) (2) പൊതുവിജ്ഞാനം.

date