Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം.

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് (ആറ് മാസം) ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താംക്ലാസ്സ്. അവധി ദിവസങ്ങളിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. സാമൂഹിക പ്രവര്‍ത്തനത്തെ തൊഴിലെന്ന രീതിയില്‍ നടപ്പിലാക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ലഭിക്കും. https://app.srccc.in/register ല്‍ ഡിസംബര്‍ 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് : ലൈഫ് ഫൗണ്ടേഷന്‍ പൂവ്വാര്‍ റോഡ്, നിയര്‍ ശ്രീരാഗം ആഡിറ്റോറിയം വ്‌ളാങ്ങാമുറി, നെയ്യാറ്റിന്‍കര, തിരുവനന്തപുരം-695524, www.srccc.in ,ഫോണ്‍: 9495766330.

date