Skip to main content

സർഗ്ഗം 2023; സംസ്ഥാനതല ത്രിദിന സാഹിത്യ ശില്പശാല ഡിസംബർ 11 മുതൽ  

കുടുംബശ്രീ വനിതകൾക്കായി സംസ്ഥാനതല ത്രിദിന സാഹിത്യ ശില്പശാല 'സർഗ്ഗം 2023' സംഘടിപ്പിക്കുന്നു. കുടുംബശ്രീ കേരള സാഹിത്യ അക്കാദമിയുടെയും കിലയുടെയും സഹകരണത്തോടെയാണ് സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

  ഡിസംബർ 11, 12, 13 തീയതികളിൽ കിലയിൽ നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം ഡിസംബർ 11 ന് ഉച്ചയ്ക്ക് 2 ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ നിർവഹിക്കും. കുടുംബശ്രീ ഡയറക്ടർ കെ.എസ്. ബിന്ദു അധ്യക്ഷത വഹിക്കും. മുന്നു ദിവസങ്ങളിലായി വിവിധ  സെഷനുകളിലായി 13 വിഷയങ്ങളിലുള്ള സെമിനാർ നടക്കും. ശിൽപ്പശാലയുടെ രജിസ്ട്രേഷൻ ഡിസംബർ 11 ന് രാവിലെ 9 ന് ആരംഭിക്കും.

സ്ത്രീകളുടെ സർഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുവാനും അവർക്ക് ഈ മേഖലയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കലാസാഹിത്യ മേഖലയിലെ പ്രമുഖരായ വ്യക്തികളെ പരിചയപ്പെടുന്നതിനും അവരുമായി ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും സംവദിക്കുന്നതിനും അവസരം ലഭിക്കും.

ഡിസംബർ 13 ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവ്വഹിക്കും. കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഉളമൺ അധ്യക്ഷത വഹിക്കും.

date