Skip to main content

ഉപതിരഞ്ഞെടുപ്പ്: പ്രാദേശിക അവധി

മാള ഗ്രാമപഞ്ചായത്തിലെ കാവനാട് (14-ാം വാര്‍ഡ്) ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 12ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകളായ മാള സൊക്കാര്‍സോ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിന് വോട്ടെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ 11നും അവധി ബാധകമാണ്. തിരഞ്ഞെടുപ്പും വോട്ടെണ്ണലും യാതൊരുവിധ തടസ്സങ്ങളും ഇല്ലാതെ നടത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട ഓഫീസ് മേധാവികള്‍ ഈ തീയതികളില്‍ ആവശ്യാനുസരണം സൗകര്യം ഏര്‍പ്പാടാക്കണം. വാര്‍ഡില്‍ വോട്ടവകാശം ഉള്ളവരും വാര്‍ഡിനു പുറത്തുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുമായ വോട്ടര്‍മാര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ സൗകര്യം ചെയ്തു കൊടുക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

മദ്യനിരോധനം

മാള ഗ്രാമപഞ്ചായത്തിലെ കാവനാട് വാര്‍ഡില്‍ ഡിസംബര്‍ 12ന് ഉപതിരഞ്ഞെടുപ്പും 13ന് വോട്ടെണ്ണലും നടക്കുന്നതിനാല്‍ വാര്‍ഡ് പരിധിക്കുള്ളില്‍ വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് മുമ്പുള്ള 48 മണിക്കൂര്‍ സമയത്തേക്കും വോട്ടെണ്ണല്‍ ദിവസവും സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

date