Skip to main content

സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷിക്കാം

കരകൗശല വിദഗ്ധര്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന കരകൗശല അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ദാരു ശില്പങ്ങള്‍, പ്രകൃതിദത്ത നാരുകളില്‍ തീര്‍ത്ത ശില്പങ്ങള്‍, ചൂരല്‍, മുള എന്നിവയില്‍ തീര്‍ത്ത ശില്പങ്ങള്‍, ചരട്, നാട, കസവ് ഉപയോഗിച്ചുള്ള ചിത്ര തുന്നല്‍, ലോഹ ശില്പങ്ങള്‍, ചിരട്ട ഉപയോഗിച്ച് നിര്‍മ്മിച്ച ശില്പങ്ങള്‍, വിവിധ വസ്തുക്കളില്‍ നിര്‍മിച്ചവ (മുകളില്‍ ഉള്‍പ്പെടാത്തവ) എന്നീ വിഭാഗങ്ങളിലാണ് ബഹുമതി. ദേശീയ അവാര്‍ഡ്, നാഷണല്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിച്ച കലാരൂപങ്ങള്‍ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കില്ല. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 31നകം സമര്‍പ്പിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയ്ക്കും വിശദവിവരങ്ങള്‍ക്കും ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം. ഫോണ്‍: 0487 2361945, 9496248691.

date