കായികക്ഷമത പരീക്ഷ
ജില്ലയില്‍ പോലീസ് വകുപ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 410/2021), ഹവില്‍ദാര്‍ (കാറ്റഗറി നമ്പര്‍: 481/2021), ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (കാറ്റഗറി നമ്പര്‍: 165 /2022) (എല്ലാം പട്ടികവര്‍ഗ പ്രത്യേക നിയമനം) തസ്തികകളുടെ തിരഞ്ഞെടുപ്പിനായി ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബറില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തും.
ഡിസംബര്‍ 18 മുതല്‍ 22 വരെ ആലപ്പുഴ ചാരമംഗലം ഡി വി എച്ച് എസ് എസിലും ഡിസംബര്‍ 14,15,16,18,19, 20 തീയതികളില്‍ കോട്ടയം നാട്ടകം ഗവ. കോളേജ് ഗ്രൗണ്ടിലും ഡിസംബര്‍ 16,18,19,20,21,22
തിയതികളില്‍ വയനാടിലെ മാനന്തവാടി ജിവിഎച്ച്എസ്എസിലുമാണ് പരീക്ഷ നടത്തുക.
അഡ്മിഷന്‍ ടിക്കറ്റ്, അസല്‍ ഐഡി കാര്‍ഡ്, നിര്‍ദ്ദിഷ്ടത രീതിയില്‍ സര്‍ക്കാര്‍ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നിശ്ചിത കേന്ദ്രങ്ങളില്‍ അതത് ദിവസങ്ങളില്‍ രാവിലെ 5 ന് എത്തണം. കായിക ക്ഷമത പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് പ്രമാണ പരിശോധന അന്നേദിവസം ആലപ്പുഴ, കോട്ടയം, വയനാട് ജില്ലാ പി എസ് സി ഓഫീസുകളില്‍ തന്നെ നടത്തുന്നതിനാല്‍ അപ്‌ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളുടെ അസലും കരുതേണ്ടതാണ്. ഫോണ്‍: 0487 2327505.
- Log in to post comments