Skip to main content

പ്രോജക്ട് ഫെല്ലോ ഒഴിവ് 

പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്.  ബോട്ടണിയില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്‌സോമോണിക് ആന്‍ഡ് അനാട്ടമിക്കല്‍ പഠനങ്ങളില്‍ പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ ജനുവരി 3ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചി വന ഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.

date