Skip to main content

സീമാന്‍ സ്ഥിരം ഒഴിവ്

സംസ്ഥാനത്തെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒ.ബി.സി, പട്ടിക ജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത സീമാന്റെ സ്ഥിരം ഒഴിവുകളുണ്ട്.  എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുണ്ടാവണം.  യന്ത്രവത്കൃത കടല്‍യാനങ്ങള്‍ (Sea going mechanized vessel) കൈകാര്യം ചെയ്തതിന്റെ മൂന്ന് വര്‍ഷത്തെയും ഹെംസ്മാന്‍ & സീമാന്‍ഷിപ്പ് വര്‍ക്കില്‍(helmsman and seamanship work) രണ്ടു വര്‍ഷത്തെയും തൊഴില്‍ പരിചയം.  2017 നവംബര്‍ 10ന് 25 വയസ് കവിയരുത്.  (ഒ.ബി.സി, എസ്.സി/എസ്.റ്റി വിമുക്തഭടന്‍മാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് നിയമനുസൃത വയസിളവ് ലഭിക്കും)  ശമ്പള സ്‌കെയില്‍ 5200 - 20200. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30നകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തണം.

പി.എന്‍.എക്‌സ്.5007/17

date