Skip to main content

നോര്‍ക്ക-റൂട്‌സ് സിഇഒ  ജാഫര്‍ മാലിക് ചുമതലയേറ്റു

നോര്‍ക - റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജാഫര്‍ മാലിക് ചുമതലയേറ്റു. ടൂറിസം അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനം അനുഷ്ഠിക്കവെ നോര്‍ക്ക റൂട്‌സിന്റെ അധികച്ചുമതല നല്‍കുകയായിരുന്നു. പെരിന്തല്‍മണ്ണ സബ് കളക്ടര്‍, ഇടുക്കി അസിസ്റ്റന്റ് കളക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2013 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഓഫീസറായ ജാഫര്‍ മാലിക് രാജസ്ഥാനിലെ സവായ് മധോപുര്‍ സ്വദേശിയാണ്. ചീഫ് സെക്രട്ടറിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി അഫ്‌സാന പര്‍വീണ്‍ ഭാര്യയാണ്.  

പി.എന്‍.എക്‌സ്.5010/17

date