Post Category
നവകേരള സദസ്സ് ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍
നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ അവതരിപ്പിക്കുന്ന ഓട്ടം 'ഫ്‌ളാഷ് മോബ്' ഇന്ന് (ഡിസംബര്‍ 14) പെരിനാട് പഞ്ചായത്ത്‌കേന്ദ്രത്തിലും ചാതുര്യം 'ശാസ്ത്രീയ നൃത്തം, മൈം' ഡിസംബര്‍ 19ന് കുണ്ടറ സിറാമിക് മൈതാനത്തും നടത്തും.
ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ എച്ച് എസ് എസ് പൂതക്കുളം സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ (ഡിസംബര്‍ 15) വൈകിട്ട് 4:30ന് ഫുട്‌ബോള്‍ മത്സരം. 16ന് വൈകിട്ട് 4:30ന് വിളംബരറാലിയും മെഗാതിരുവാതിരയും പഞ്ചായത്ത് മിനി സ്റ്റേഡിയം ഗ്രൗണ്ടില്‍.
ചവറ നിയോജകമണ്ഡലത്തില്‍ ശക്തികുളങ്ങര മേഖലാസംഘാടകസമിതിയുടെ നേതൃത്വത്തില്‍ ശരീര സൗന്ദര്യമത്സരം ഡിസംബര്‍ 16 വൈകിട്ട് 5 മണി മുതല്‍ കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. ഉദ്ഘാടനം സുജിത്ത് വിജയന്‍പിള്ള എം എല്‍ എ നിര്‍വഹിക്കും.
date
- Log in to post comments