പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവം : മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു
അഷ്ടമുടി കായലില്‍ 2023 ഡിസംബര്‍ 9ന് നടന്ന പ്രസിഡന്‍സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായുള്ള മാധ്യമ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച കവറേജിന് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഏറ്റവും മികച്ച ഫോട്ടോഗ്രാഫര്‍ക്കും വീഡിയോഗ്രാഫര്‍ക്കുമാണ് അവാര്‍ഡ്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒരു കോപ്പി ബന്ധപ്പെട്ട പത്രത്തിന്റെ ന്യൂസ് എഡിറ്ററുടെയോ ബ്യൂറോ ചീഫിന്റെയോ സാക്ഷ്യപത്രം സഹിതമാണ് നല്‍കേണ്ടത്. ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകളും അവാര്‍ഡിനായുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ ആക്കി ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രം സഹിതം നല്‍കണം. ഫോട്ടോഗ്രാഫി അവാര്‍ഡിനായി ഫോട്ടോകള്‍ 12 ഃ 8 വലിപ്പത്തില്‍ പ്രിന്റ് എടുത്ത് മേലധികാരിയുടെ സാക്ഷ്യപത്രവും പ്രസിദ്ധീകരിച്ച പത്രത്തിന്റെ കോപ്പിയും സഹിതം സമര്‍പ്പിക്കണം.
എന്‍ട്രികള്‍ ഡിസംബര്‍ 16ന് വൈകിട്ട് 5 ന് മുന്‍പ് മുന്‍പ് കലക്ടേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 9847020388.
- Log in to post comments