ആരോഗ്യ സെമിനാര്‍
നവകേരളസദസ്സിന്റെ ഭാഗമായി തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ ആരോഗ്യസൗഹൃദ നവകേരളം വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആന്റിബയോട്ടികളുടെ ദുരുപയോഗം തടയാന്‍ എല്ലാ ആരോഗ്യപ്രവര്‍ത്തകരും ജാഗ്രത പാലിക്കണം. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രം മരുന്നുകള്‍ ഉപയോഗിക്കാം. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ആന്റിബയോട്ടിക്കുകള്‍ വാങ്ങിഉപയോഗിക്കുന്ന പ്രവണത അവസാനിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
കേരളാ സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ എക്‌സെല്ലന്‍സ് ഇന്‍ മൈക്രോബയോം ഡയറക്ടര്‍ ഡോ സാബു തോമസ് ക്ലാസ് നയിച്ചു.
പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാദേവി അധ്യക്ഷയായി. പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിഷ മോള്‍, വൈസ് പ്രസിഡന്റ് സുനില്‍, പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, മറ്റു ജനപ്രതിനിധികള്‍, കലവൂര്‍ മെഡിക്കല്‍ ഓഫീസര്‍ അജിത് കുമാര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments