ഒറ്റത്തവണ വെരിഫിക്കേഷന്‍
വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വെക്കേഷണല്‍ ടീച്ചര്‍ തസ്തികകളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ വെരിഫിക്കേഷന്‍ കേരള പബ്ലിക് സര്‍വീസ് കമീഷന്‍ കൊല്ലം ജില്ലാ / മേഖല ഓഫീസുകളില്‍ നടത്തും. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം എസ് എം എസ്/ പ്രൊഫൈല്‍ മെസേജില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം ഹാജരാകണം.
കാറ്റഗറി നമ്പര്‍ 576 /22 എന്‍ വി റ്റി ഫിസിക്‌സ് (എച്ച് എസ് എ യില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 577/22 എന്‍ വി റ്റി -ഫിസിക്‌സ് (സീനിയര്‍) (എല്‍ പി /യു പി സ്‌കൂള്‍ ടീച്ചറില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 579/22 എന്‍ വി ടി കൊമേഴ്‌സ് (എല്‍ പി /യു പി സ്‌കൂള്‍ ടീച്ചറില്‍ നിന്നും തസ്തികമാറ്റം), കാറ്റഗറി നമ്പര്‍ 580/22 എന്‍ വി റ്റി കൊമേഴ്‌സ് (എച്ച് എസ് എയില്‍ നിന്നും തസ്തികമാറ്റം), വെരിഫിക്കേഷന്‍ ഡിസംബര്‍ 21നും കാറ്റഗറി നമ്പര്‍ 588/22 എന്‍ വി റ്റി ബയോളജി ജൂനിയര്‍ തസ്തികയുടെ വെരിഫിക്കേഷന്‍ ഡിസംബര്‍ 21, 22 തീയതികളിലുമാണ് നടത്തുന്നത്. ഫോണ്‍ 0474 2745674.
- Log in to post comments