Post Category
അപേക്ഷ ക്ഷണിച്ചു
മത്സ്യഫെഡ് ഒ ബി എം സര്‍വീസ് സെന്ററിലേക്ക് മെക്കാനിക്കിനെ നിയമിക്കും. യോഗ്യത: ഐ ടി ഐ (ഫിറ്റര്‍, ഇലക്ട്രിക്കല്‍, മെഷീനിസ്റ്റ് എന്നീ ട്രേഡുകളില്‍ യോഗ്യതയുളളവരും ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. നിര്‍ദിഷ്ട യോഗ്യതയില്ലാത്തവരാണെങ്കില്‍ ഒ ബി എം സര്‍വീസില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം, ഹൈഡ്രോളിക് പ്രെസിങ് മെഷീന്‍ ഉപയോഗിച്ച് എന്‍ജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം. അസല്‍ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 18 വൈകിട്ട് നാലിനകം ജില്ലാ മാനേജര്‍, മത്സ്യഫെഡ് ജില്ലാ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി ഒ, കൊല്ലം 691582. വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 9526041317, 9495117169.
date
- Log in to post comments