നവകേരള സദസ്സ് ജില്ലയിലെ പ്രചരണപരിപാടികള്‍
നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 15) വൈകിട്ട് 4:30ന് ജനകീയ മെഗാ ക്വിസ് സംഘടിപ്പിക്കും. പരവൂര്‍ ദേവരാജ സ്മൃതി മണ്ഡപം മുന്‍സിപ്പല്‍ പാര്‍ക്കില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി മുരളി കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ കെ സേതുമാധവന്‍ അധ്യക്ഷനാകും.
ഒന്ന്, രണ്ട് സ്ഥാനം നേടുന്നവര്‍ക്ക് 3001, 2001 രൂപയും ട്രോഫിയും നല്‍കും. 15 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒരു ടീമായി പങ്കെടുക്കാം. ഒരു ടീമില്‍ അഞ്ചുപേരില്‍ കൂടുതല്‍ പാടില്ല, ടീമുകള്‍ ആലോചിച്ച് ഒരു ഉത്തരം മാത്രം രേഖപ്പെടുത്തണം, ടീമുകള്‍ അന്നേദിവസം നാലുമണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് (ഡിസംബര്‍ 15) കായിക മത്സരങ്ങള്‍ അരങ്ങേറും. രാവിലെ ഏഴിന് തിരുമുക്കില്‍ നിന്ന് ആരംഭിച്ച് പരവൂര്‍ വഴി പാരിപ്പള്ളിയില്‍ സമാപിക്കുന്ന സീനിയര്‍ വിഭാഗം മാരത്തോണ്‍ നടത്തും. ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000, 3000 രൂപയാണ് സമ്മാനം. വൈകിട്ട് 4:30ന് പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂതക്കുളം സര്‍ക്കാര്‍ എച്ച് എസ് എസില്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
ചവറ നിയോജക മണ്ഡലത്തില്‍ ഇന്ന് (ഡിസംബര്‍ 15) വൈകിട്ട് അഞ്ചിന് സാംസ്‌കാരിക ഘോഷയാത്ര പടപ്പനാല്‍ മുതല്‍ സ്‌നേഹ ഓഡിറ്റോറിയം വരെ സംഘടിപ്പിക്കും. നാളെ (ഡിസംബര്‍ 16) വൈകിട്ട് അഞ്ചിന് കാവനാട് കമ്മ്യൂണിറ്റി ഹാളില്‍ ശക്തികുളങ്ങര മേഖല സംഘാടകസമിതിയുടെ ആഭിമുഖ്യത്തില്‍ ശരീര സൗന്ദര്യമത്സരം നടത്തും. സുജിത്ത് വിജയന്‍പിള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഒന്നു മുതല്‍ ആറ് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 5000, 4000, 3000, 2000, 1000, 1000 രൂപ വീതവും ട്രോഫികളും നല്‍കും. നാളെ (ഡിസംബര്‍ 16) ഉച്ചയ്ക്ക് രണ്ട് മുതല്‍ നാലുവരെ സൗജന്യ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും.
ആദിച്ചനല്ലൂര്‍ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ഇന്ന് (ഡിസംബര്‍ 15) കൊട്ടിയം സി എഫ് എച്ച് എസില്‍ മെഗാ തിരുവാതിര നടത്തും
കിഴക്കേകല്ലട ഗ്രാമപഞ്ചായത്തില്‍ ഇന്ന് (ഡിസംബര്‍ 15) വൈകിട്ട് 4.30ന് കൊച്ചു പ്ലാംമൂട്-ഈസ്റ്റ് കല്ലടഗ്രാമപഞ്ചായത്ത് ജംഗ്ഷനുകളില്‍ നിന്ന് വിളംബര ജാഥകള്‍ ആരംഭിച്ച് ചിറ്റുമല ജംഗ്ഷനില്‍ സംഗമിക്കും. വൈകിട്ട് അഞ്ചിന് രണ്ട് റോഡില്‍ നിന്നും കൂട്ടഓട്ടം ചിറ്റുമല ജംഗ്ഷനില്‍ എത്തിച്ചേരും. തുടര്‍ന്ന് ചെണ്ടമേളവും ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ അവതരിപ്പിക്കുന്ന ഫ്‌ളാഷ് മോബ്, പുകസയുടെ ആഭിമുഖ്യത്തില്‍ ഗാനസന്ധ്യ എന്നിവ സംഘടിപ്പിക്കും.
കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 18ന് മാര്‍ത്തോമാ ജൂബിലി ആഡിറ്റോറിയത്തില്‍ നിന്ന് വിളംബര ഘോഷയാത്ര നടത്തും.
- Log in to post comments