Post Category
നവകേരള സദസിനെ വരവേല്‍ക്കാന്‍ ഇരവിപുരം മണ്ഡലം
ഡിസംബര്‍ 20ന് ഇരവിപുരം മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസിന്റെ പ്രചാരണാര്‍ഥം വ്യാഴം, വെള്ളി ദിവസങ്ങളില്‍ അയത്തില്‍ ജംഗ്ഷനില്‍ പുരുഷ-വനിതാ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിക്കും. ശനിയാഴ്ച വൈകിട്ട് 1500 ബൈക്കുകള്‍ അണിനിരക്കുന്ന ബൈക്ക് റാലി കൊട്ടിയത്ത് നിന്ന് ആരംഭിച്ച് മണ്ഡലത്തിലെ മുഴുവന്‍ മേഖലകളിലും പര്യടനം നടത്തും. 20ന് രാവിലെ പൊതുജനങ്ങള്‍ക്ക് പരാതികളും നിവേദനങ്ങളും നല്‍കാന്‍ 20 കൗണ്ടറുകള്‍ പ്രത്യേകമായി സജ്ജീകരിക്കും. ലഘുഭക്ഷണം. വൈദ്യസഹായം ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം നൗഷാദ് അറിയിച്ചു.
date
- Log in to post comments