ദേശീയ സംസ്‌കൃത സെമിനാര്‍ നവംബര്‍ 29 ന്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ സംസ്‌കൃത സെമിനാര്‍ നവംബര്‍ 29 ന് വി.ജെ.ടി ഹാളില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ വി.കെ. പ്രശാന്ത് മുഖ്യാതിഥിയായിരിക്കും. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് സംസ്‌കൃത സെമിനാറുകളുടെ ആമുഖപ്രഭാഷണം നിര്‍വഹിക്കും.
ഉദ്ഘാടന ചടങ്ങിനുശേഷം 'ഭാഷാശാസ്ത്രനിയമങ്ങള്‍ ഒരവലോകനം', 'സംസ്‌കൃതഭാഷയുടെ സമകാലിക പ്രസക്തി' എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും. ഉച്ചയ്ക്കുശേഷം സംസ്‌കൃത കലാപരിപാടികള്‍ അരങ്ങേറും.
സംസ്‌കൃതഭാഷ കൂടുതല്‍ ജനകീയമാക്കുന്നതിനും നവീനമായ രീതിശാസ്ത്രങ്ങളുപയോഗിച്ച് ഭാഷയേയും സാഹിത്യത്തേയും പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതിന്റെയും ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
പി.എന്‍.എക്‌സ്.5013/17
- Log in to post comments