Skip to main content

ക്വട്ടേഷന്‍

പുനലൂര്‍ താലൂക്കില്‍ കുളത്തുപ്പുഴ എ ആര്‍ ഡി 118 ല്‍ നിന്നും റേഷന്‍ സാധനങ്ങള്‍ പെരുവഴിക്കാല, രണ്ടാം മൈല്‍, വില്ലുമല എന്നീ കോളനികളിലേക്കും അച്ചന്‍കോവില്‍ എ ആര്‍ ഡി 165 നിന്നും റേഷന്‍ സാധനങ്ങള്‍ അച്ചന്‍കോവില്‍/ആവണിപ്പാറ എന്നീ കോളനികളിലേക്കും പത്തനാപുരം താലൂക്കിലെ വെട്ടിത്തിട്ട എ ആര്‍ ഡി 84 നിന്നും റേഷന്‍ സാധനങ്ങള്‍ കരിയോട്ടുമല കോളനിയിലേക്കും എത്തിച്ച് വിതരണ നടത്തുന്നതിനായി രണ്ട് മുതല്‍ അഞ്ച് ടണ്‍ വരെ കപ്പാസിറ്റിയുള്ള പിക്ക് അപ്പ് വാഹനം/ മിനി ലോറി ഡ്രൈവര്‍ സഹിതം പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 30. ജില്ലാ സപ്ലൈ ഓഫീസര്‍ക്കോ പുനലൂര്‍/പത്തനാപുരം താലൂക്ക് സപ്ലൈ ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ ജില്ലാ സപ്ലൈ ഓഫീസ് കൊല്ലം- 0474-2794818, താലൂക്ക് സപ്ലൈ ഓഫീസ് പുനലൂര്‍-0475-2222689, താലൂക്ക് സപ്ലൈ ഓഫീസ് പത്തനാപുരം 0475-2222689).

date