Skip to main content

വിഷരഹിത പച്ചക്കറിക്കായി അടുക്കളത്തോട്ടം 

 

സേവാസ് പദ്ധതിയുടെ ഭാ​ഗമായി നടപ്പിലാക്കുന്ന അടുക്കളത്തോട്ടം പദ്ധതിയുടെ വാർഡ് തല ഉദ്ഘാടനം പേരാമ്പ്ര ബിപിസി വി പി നിത ഉദ്ഘാടനം ചെയ്തു.  ഒന്നാം വാർഡിലെ തണൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം പച്ചക്കറി തൈ നട്ടാണ് നിർവഹിച്ചത്. 

എല്ലാ വാർഡുകളിലെയും മുഴുവൻ വീടുകളിലും അടുക്കള തോട്ടം ഒരുക്കുകയാണ് അടുക്കളത്തോട്ടം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  
ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പദ്ധതിയുടെ ഭാ​ഗമായി ഹൈബ്രിഡ് വിത്തുകൾ വിതരണം ചെയ്തിരുന്നു. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിച്ചു കൊണ്ട് പഞ്ചായത്തിനെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയും  ജീവിതശൈലി രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണ്  ലക്ഷ്യം. അടുക്കള തോട്ടം ഒരുക്കുന്നതിനൊപ്പം വാർഡുകൾ തമ്മിൽ അടുക്കള തോട്ടം മത്സരവും നടക്കുന്നുണ്ട്. ഒന്നാം വാർഡിൽ 18 കുടുംബശ്രീകൾ തമ്മിലാണ് കൃഷി മത്സരം സംഘടിപ്പിക്കുന്നത്. 

ചടങ്ങിൽ വാർഡ് മെമ്പർ പ്രദീപൻ അധ്യക്ഷത  വഹിച്ചു. സ്പെഷ്യൽ എജ്യുക്കേറ്റർ  എൽ വി രഞ്ജിത്ത്, സി ആർ സി  കോഡിനേറ്റർ  പി പി ലിനീഷ്   എന്നിവർ സംസാരിച്ചു. തണൽ കുടുംബശ്രീ സെക്രട്ടറി ശരണ്യ സ്വാഗതവും ലിജി ഷൈജു നന്ദിയും പറഞ്ഞു.

date