Post Category
പ്രസംഗമത്സര വിജയികള്‍
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് സംസ്ഥാന തലത്തില്‍ യുവജനങ്ങള്‍ക്കായി ഇ എം എസ് മെമ്മോറിയല്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കണ്ണൂര്‍, പള്ളികുന്ന് കൃഷ്ണമേനോന് മെമ്മോറിയല്‍ സര്‍ക്കാര്‍ വിമണ്‍സ് കോളേജില്‍ നടന്ന മത്സരത്തില്‍ മലപ്പുറം പുറത്തൂര്‍ സ്വദേശിനി ശ്രുതി എം ഒന്നാംസ്ഥാനവും മലപ്പുറം മുത്തനൂര്‍ സ്വദേശി ഫഹീം ബിന്‍ മുഹമ്മദ് എം. പി. രണ്ടാം സ്ഥാനവും വയനാട് പുല്‍പ്പള്ളി സ്വദേശി അനു പൗലോസ് മൂന്നാം സ്ഥാനവും നേടി. ക്യാഷ് പ്രൈസും ഇ എം എസ് സ്മാരക ട്രോഫിയും ജനുവരി 12 ന് വിതരണം ചെയ്യും.
date
- Log in to post comments