Skip to main content

ലൈബ്രറി കൗണ്‍സില്‍ പെണ്‍പക്ഷ വായനമത്സരം വിജയികള്‍

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജില്ലയിലെ വനിതകള്‍ക്കായി സംഘടിപ്പിച്ച പെണ്‍പക്ഷ വായനമത്സര വിജയികളെ പ്രഖ്യാപിച്ചു. കൊല്ലം താലൂക്കിലെ കിഴക്കേ കല്ലട പ്രോഗ്രസ്സീവ് യൂത്ത് ലീഗ് ലൈബ്രറിയിലെ സുനിമോള്‍ ഒന്നാം സ്ഥാനവും പുനലൂര്‍ താലൂക്കിലെ മലമേല്‍ വേലുതമ്പി സ്മാരക ഗ്രന്ഥശാലയിലെ ഷീബാമോള്‍, പുനലൂര്‍ ബാലന്‍ സ്മാരക മുന്‍സിപ്പല്‍ ലൈബ്രറിയിലെ ഷജീന എസ്.ഷിബു എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കൊല്ലം താലൂക്കിലെ തൃക്കടവൂര്‍ സാഹിത്യ സമാജം വായനശാലയിലെ ഷീലാകുമാരി, കരുനാഗപ്പള്ളി താലൂക്കിലെ ബി.സി. ലൈബ്രറി - ക്രിയേറ്റീവ് സെന്ററിലെ അഖിലാ ദീപു എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.

പുനലൂര്‍ താലൂക്കിലെ ഐക്കരക്കോണം പബ്ലിക്ക് ലൈബ്രറിയിലെ അഞ്ജു സുനില്‍, കൊല്ലം താലൂക്കിലെ ചെറുമൂട് ഗ്രന്ഥകൈരളി ലൈബ്രറി -സാംസ്‌കാരിക വേദിയിലെ മിനിമോള്‍ കെ., കൊട്ടാരക്കര താലൂക്കിലെ പാങ്ങോട് കുഴിക്കിലിടവക പബ്ലിക്ക് ലൈബ്രറിയിലെ അനിതാ ബി., കുന്നത്തൂര്‍ താലൂക്കിലെ ഇടയ്ക്കാട് നളന്ദാ ഗ്രന്ഥശാലയിലെ ഗോപിക എം.എസ്., പുനലൂര്‍ താലൂക്കിലെ കേരളാ ഫോക്കസ് ലൈബ്രറിയിലെ സുജാ ഷിബു, എന്നിവരാണ് അഞ്ചാം സ്ഥാനം ലഭിച്ചവര്‍. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സാഹിത്യ ക്യാമ്പില്‍ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും മൊമെന്റോയും നല്കുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി.സുകേശനും അറിയിച്ചു.

date