പ്രളയബാധിതര്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യവുമായി ന്യൂ ഇന്ത്യ അഷ്വറന്‍സ്
ഗുണഭോക്താക്കളെ അടിയന്തര ഘട്ടങ്ങളില്‍ സഹായിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ഉറപ്പുവരുത്താന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു. ജില്ലയിലെ പ്രളയബാധിതര്‍ക്കായുള്ള ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ആനുകൂല്യവിതരണത്തിന്റെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിക്കുകയായിരുന്നു പ്രസിഡന്റ്. പ്രളയദുരന്തത്തില്‍പ്പെട്ടവരെ ജീവിതയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുത്തി തിരികെ കൊണ്ടുവരുന്നതിന് ഇത്തരം കമ്പനികള്‍ മുന്നോട്ടുവരണമെന്നും പ്രസിഡന്റ് അഭ്യര്‍ഥിച്ചു.
പ്രളയദുരന്തത്തിന്റെ ഗൗരവം മനസ്സിലാക്കിയപ്പോള്‍ തന്നെ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി നേരിട്ടും പരസ്യങ്ങളിലൂടെയും ഗുണഭോക്താക്കളുമായി ബന്ധപ്പെട്ട് ആനുകൂല്യം നല്‍കുന്നവിവരം സംബന്ധിച്ച് അറിയിപ്പ് നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി 51 ഗുണഭോക്താക്കള്‍ക്ക് വാഹനഇന്‍ഷുറന്‍സ് ആനുകൂല്യം വിതരണം ചെയ്തു. കച്ചവടസ്ഥാപനങ്ങള്‍, ഫാക്ടറി, ഗോഡൗണുകള്‍, ഭവനഇന്ഷുറന്സ് തുടങ്ങിയവയും വിതരണം ചെയ്യും. ആനുകൂല്യങ്ങള്‍ക്ക് ഇനിയും അപേക്ഷിക്കാന്‍ അവസരമുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ഈ മാസം 30 വരെയും സ്ഥാപനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് 15 വരെയും അപേക്ഷ നല്‍കാം.
ന്യൂ ഇന്ത്യ റീജിയണല്‍ മാനേജര്‍ ലത വാര്യര്‍, ഡിവിഷണല്‍ മാനേജര്‍ ബാബു ജോണ്‍, ഐടി.മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഉഷാകുമാരി, അടൂര്‍ ബ്രാഞ്ച് മാനേജര്‍ ലജു റ്റി.ബാലന്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ ജയചന്ദ്രന് ഉണ്ണിത്താന്, പ്രീതി, ധന്യ, അസി.മാനേജര്‍ കെ.സൗമ്യ, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2788/18)
- Log in to post comments