Skip to main content

ജില്ലാ സാക്ഷരതാമിഷന്‍ ഇന്ന് സേവനദിനമായി ആചരിക്കും

 

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോകസാക്ഷരതാദിനമായ ഇന്ന് ജില്ലാ സാക്ഷരതാമിഷന്‍ സേവനദിനമായി ആചരിക്കുന്നു. വെള്ളം കയറി നശിച്ച ജില്ലയിലെ തുടര്‍വിദ്യാകേന്ദ്രങ്ങളും വീടുകളും ഇതിന്റെ ഭാഗമായി ശുചീകരിക്കും. സാക്ഷരതാമിഷന്‍ പ്രേരക്മാരുടെ നേതൃത്വത്തിലാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. മുന്നൂറോളം പഠിതാക്കള്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികാളാകും. കോന്നി ബ്ലോക്കിലെ അരുവാപുലം ഗ്രാമപഞ്ചായത്തില്‍ ഐരവണ്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലും, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലും, ഐത്തല തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലും, ഇലന്തൂര്‍ ബ്ലോക്കിലെ മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലും, കുറന്താര്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലും, കോയിപ്രം അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന വിദ്യാകേന്ദ്രത്തിലും, പന്തളം ബ്ലോക്കില്‍ ആറന്മുള ഗ്രാമപഞ്ചായത്തിലെ ഇടശേരിക്കര തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലും, പുളിക്കീഴ് ബ്ലോക്കില്‍ കുറ്റൂര്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലും, പന്തളം നഗരസഭയിലെ മുട്ടാര്‍ വികസനവിദ്യാ കേന്ദ്രത്തിലുമാണ് ഇന്ന് ശുചീകരണസേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നാളെ പത്തനംതിട്ട നഗരസഭയിലെ തുടര്‍വിദ്യാകേന്ദ്രത്തില്‍ ശുചീകരണസേവന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. വി.വി മാത്യു അറിയിച്ചു.

                (പിഎന്‍പി 2787/18)

date