Post Category
ഒന്നാം സമ്മാനം 10,000 രൂപ. സ്‌കൂള്‍ കലോത്സവ ഫോട്ടോകള്‍ നല്‍കാം; സമ്മാനം നേടാം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയും കൊല്ലം പ്രസ് ക്ലബ്ബുമായി സഹകരിച്ച്‌നടത്തുന്ന ഫോട്ടോഎക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ പത്രഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് ഫോട്ടോകള്‍ ക്ഷണിക്കുന്നു. മികച്ച ചിത്രത്തിന് യഥാക്രമം 10,000, 7,000, 5,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. മുന്‍കാല സ്‌കൂള്‍ കലോത്സവങ്ങളിലെ ചരിത്രനിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മത്സരത്തിനുള്ള ഫോട്ടോകള്‍ ലഭിക്കേണ്ട അവസാന തീയതി. ഡിസംബര്‍ 28. ചിത്രങ്ങള്‍ അയക്കേണ്ട ഇമെയില്‍ വിലാസം: kmaphotostvpm@gmail.com. ഫോണ്‍ - 9447225524.
date
- Log in to post comments