Skip to main content

കേരള സ്‌കൂള്‍ കലോത്സവം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി - വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 27 രാവിലെ ഒമ്പത് മുതല്‍ 12 വരെ വിമലഹൃദയ സ്‌കൂളിലാണ് മത്സരം. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

കേരള മീഡിയ അക്കാഡമി, പ്രസ്സ് ക്ലബ്, കലോത്സവ പബ്ലിസിറ്റിസി കമ്മിറ്റി എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക്് 5000, 3000, 2000 രൂപ ക്രമത്തില്‍ സമ്മാനമായി ലഭിക്കും. കേരള സ്‌കൂള്‍ കലോത്സവം മുന്‍ കലാതിലകം ഡോ ദ്രൗപതി ഉദ്ഘാടനം ചെയ്യും. ഡ്രോയിങ് പേപ്പര്‍ സംഘാടകര്‍ നല്‍കും. ചിത്രരചനയ്ക്കുള്ള വാട്ടര്‍ കളറും ബ്രഷും മറ്റുസാമഗ്രികളും മത്സരാര്‍ഥികള്‍ കൊണ്ടു വരണം.

date