Skip to main content

അതിക്രമ മുക്തദിനാചരണം ഇന്ന് 

    സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും എതിരെയുളള അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഇന്ന് (നവംബര്‍ 25) രാവിലെ 11 ന് അതിക്രമ മുക്തദിനാചരണ സമ്മേളനം ജില്ലാ ആശുപത്രിയിലെ ആരോഗ്യ കേരളം ഹാളില്‍  നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന അദ്ധ്യക്ഷത വഹിക്കും.  സബ് ജഡ്ജ് എ. ഇജാസ് മുഖ്യാതിഥിയായിരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ദിവ്യ സദാശിവന്‍,  ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു കുമാരി, സെന്റ് ആന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മിനിമോള്‍ സൈമണ്‍ എന്നിവര്‍ സംസാരിക്കും. ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ സ്വാഗതവും ഡെപ്യൂട്ടി ഡിഎംഒ എസ്. ശ്രീകുമാര്‍ നന്ദിയും പറയും.  രാവിലെ 10 ന് കോട്ടയം കളക്‌ട്രേറ്റില്‍ നിന്ന് ആരംഭിക്കുന്ന ജാഥ ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി ഫ്‌ളാഗ് ഓഫ് ചെയ്യും.  
(കെ.ഐ.ഒ.പി.ആര്‍-1987/17)

date