Skip to main content

മുഖത്തല ബ്ലോക്കില്‍ സമഗ്ര ജലവിഭവ പരിപാലനം

മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ മയ്യനാട്, കൊറ്റങ്കര, ഇളമ്പള്ളൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകളില്‍ കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജലവിഭവ സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഏകദിന ആശയവിനിമയ ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍ അധ്യക്ഷനായി. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പതിനാലാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായാണ് ജലവിഭവ സംരക്ഷണ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ മുഖത്തല, പൊന്നാനി, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുക. മുഖത്തല ബ്ലോക്ക് പഞ്ചായത്തിലെ മയ്യനാട്, കൊറ്റങ്കര, ഇളംപള്ളൂര്‍, നെടുമ്പന, തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തുകളിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതിനുള്ള ശാസ്ത്രീയ പരിപാലനം ഉറപ്പാക്കുകയാണ് ലക്ഷ്യം.

date