Post Category
മിനി വ്യവസായ എസ്റ്റേറ്റ് ഷെഡുകള്‍ക്ക് അപേക്ഷിക്കാം
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മിനി വ്യവസായ എസ്റ്റേറ്റുകളില്‍ ഒഴിവുളള വ്യവസായ ഷെഡുകള്‍ അനുവദിക്കുന്നതിനായി അപേക്ഷിക്കാം. കരിപ്ര, പത്തനാപുരം മിനി വ്യവസായ എസ്റ്റേറ്റുകളിലെ എസ് സി വ്യവസായ ഷെഡുകള്‍ പട്ടികജാതി വിഭാഗത്തിലുള്ള വനിതാ സംരംഭകര്‍ക്ക് ഉത്പാദന/സേവനസംരംഭങ്ങള്‍ നടത്തുന്നതിനായി അനുവദിക്കുന്നതിന് വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പദ്ധതി രേഖ, തിരിച്ചറിയല്‍ രേഖകള്‍ സഹിതം ജനുവരി അഞ്ചിനകം ജില്ലാ പഞ്ചായത്തിലോ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ക്കോ സമര്‍പ്പിക്കണം. ഫോണ്‍ 0474 2748395.
date
- Log in to post comments