Skip to main content

ഇന്‍സ്ട്രക്ടര്‍ നിയമനം

ആലപ്പുഴ : കേരള സംസ്ഥാന സാക്ഷരത മിഷന്റെ  നവചേതന പദ്ധതിയുടെ കൈനകരി  പഞ്ചായത്ത് തല  നടത്തിപ്പിനായി ബിരുദം/ ഹയര്‍ സെക്കന്‍ഡറി/ പത്താംതരം വിദ്യാഭ്യസ യോഗ്യതയുള്ള എസ് സി  വിഭാഗത്തില്‍പ്പെട്ട  ഇന്സ്ട്രക്ടറെ ആറു മാസത്തേക്ക് താത്കാലികമായി  നിയമിക്കുന്നു. കൈനകരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍  ജനുവരി 6ന് രാവിലെ 11 നാണ് അഭിമുഖം . പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളും, അധിക യോഗ്യത ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി    കൈനകരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ എത്തണം.  വിവരങ്ങള്‍ക്ക് : 0477- 2724235, 9496965515

date