Skip to main content

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം: മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ജനുവരി നാല് മുതൽ ചിറ്റൂരിൽ നടക്കും. നാലിനു രാവിലെ പത്തിന് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാകും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയിൽ രമ്യ ഹരിദാസ് എം.പി, എം.എൽ.എ.മാരായ കെ. ബാബു, ഷാഫി പറമ്പിൽ, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുജാത, ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിത, നല്ലേപ്പുള്ളി, പെരുമാട്ടി, പൊൽപ്പുള്ളി, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ്, റിഷാ പ്രേംകുമാർ, ഗംഗാധരൻ, രേവതി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. അനിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജേഷ് കല, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷ മാനാട്ട്, കോഴിക്കോട് റീജണൽ ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ, സീനിയർ ജോയിന്റ് ഡയറക്ടർ(പി.എസ്) ഡോ. എം. രാമചന്ദ്രൻ, സാങ്കേതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ(ജനറൽ) എ. സുൽഫിക്കർ, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.

 സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം നാലു മുതൽ ആറ് വരെ

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ജനുവരി നാലു മുതൽ ആറു വരെ ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും. 39 ടെക്നിക്കൽ ഹൈസ്കൂൾ, ഒൻപത് ഐ.എച്ച്.ആർ.ഡി ഉൾപ്പെടെ 48 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും 1500 ഓളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുക. ഒൻപത് വേദികളിലായി 48 മത്സര ഇനങ്ങൾ അരങ്ങേറും. തസ്രാക്ക്, കൂമൻകാവ്, ചിതലിമല, ആത്മായനം, വഴിയമ്പലം, കഥാന്തരം, ഞാറ്റുപുര, ജാലകം, കളപ്പുര എന്നിങ്ങനെയാണ് തുഞ്ചൻപറമ്പ് എന്നറിയപ്പെടുന്ന കലാനഗരിയിൽ വേദികൾക്ക് പേര് നൽകിയിരിക്കുന്നത്.

തത്തമംഗലം ജി.ബി.യു.പി.എസ്. നല്ലേപ്പിള്ളി, ചിറ്റൂർ, തത്തമംഗലം ജി.യു.പി.എസ് ഇ.എം.എസ് ഹാൾ, ജി.വി.എച്ച്.എസ്.എസ് ഗേൾസ്, ജി.എച്ച്.എസ്.എസ് ബോയ്സ് എന്നീ സ്കൂളുകളിലാണ് വിദ്യാർത്ഥികൾക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിന് അടുത്തുള്ള ഗ്രാൻഡ് ഓഡിറ്റോറിയത്തിലാണ് വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം സജ്ജീകരിച്ചിട്ടുള്ളത്.

 സമാപന സമ്മേളനം ആറിന്

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ജനുവരി ആറിന് വൈകിട്ട് 4.30ന് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂളിൽ ദേവസ്വം, പാർലമെന്ററി കാര്യ, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷനാകും. എം.എൽ.എ.മാരായ കെ.ഡി പ്രസേനൻ, കെ. ശാന്തകുമാരി, ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുജാത, ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൺ കെ.എൽ കവിത, നല്ലേപ്പിള്ളി, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ്, ആർ. ധനരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. മുത്തു, രാജേഷ്, ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര, കോഴിക്കോട് റീജനൽ ജോയിന്റ് ഡയറക്ടർ സുരേഷ് കുമാർ, ചിറ്റൂർ ഗവ കോളെജ് പ്രിൻസിപ്പാൾ ഡോ. ടി. റെജി, ചിറ്റൂർ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഇൻ ചാർജ് കെ. സുനിൽകുമാർ, സീനിയർ ജോയിന്റ് ഡയറക്ടർ(പി.എസ്) ഡോ. എം. രാമചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
 

date