Skip to main content

വായ്പമേള

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വായ്പ-ലൈസന്‍സ്-സബ്‌സിഡി മേള സംഘടിപ്പിച്ചു. ''സംരംഭക വര്‍ഷം 2.0'' പദ്ധതിയുടെ ഭാഗമായി ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള സംഘടിപ്പിച്ചത്. രണ്ട് വായ്പകള്‍ വിതരണം ചെയ്തു. വായ്പ അപേക്ഷ സ്വീകരിക്കല്‍, ഉധ്യം, കെ-ഷിഫറ്റ്, ലൈസന്‍സ് വിതരണം എന്നിവയും നടന്നു.

 

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ബിനു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം രേഖ എസ് ചന്ദ്രന്‍ അധ്യക്ഷയായി. ഇത്തിക്കര വ്യവസായ വികസന ഓഫിസര്‍ സി ഐ ശശികല വിഷയാവതരണം നടത്തി. മേളയില്‍ കാനറാ ബാങ്ക് ആദിച്ചനല്ലൂര്‍ ബ്രാഞ്ച് മാനേജര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date