Skip to main content

മന്ദഹാസം പദ്ധതി; അപേക്ഷിക്കാം

 

കോട്ടയം :  60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിർന്ന പൗരന്മാർക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനായി 'മന്ദഹാസം ' പദ്ധതിയിലേക്ക് സാമൂഹ്യനീതി വകുപ്പ് വഴി അപേക്ഷിക്കാം. പല്ലുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർ, ഭാഗികമായി നഷ്ടപ്പെട്ടു അവശേഷിക്കുന്നവ ഉപയോഗ യോഗ്യമല്ലാത്തതിനാൽ പറിച്ചു നീക്കേണ്ട അവസ്ഥയിലാണെന്ന് ദന്തിസ്റ്റ് നിശ്ചിത ഫോറത്തിൽ സാക്ഷ്യപ്പെടുത്തിയവർ എന്നിവർക്കാണ് ആനുകൂല്യം. അർഹരായവർ സുനീതി പോർട്ടൽ വഴി (www.suneethi.sjd.Kerala.gov.in) അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്  വെബ്‌സൈറ്റ് :swd .kerala.gov.in ഫോൺ: 0481-2563980

 

 

 

date