Skip to main content

എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം (9846033001). അടൂര്‍ (7012449076) എന്നിവിടങ്ങളിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജിന്റെ അംഗീകൃത പഠന കേന്ദ്രങ്ങളിലൂടെ പഠനം പൂര്‍ത്തിയാക്കാം.

പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. https://app.srccc.in/register ലിങ്കിലൂടെ ജനുവരി 31 നകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് ഡയറക്ടര്‍. സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം. വികാസ്ഭവന്‍ പി തിരുവനന്തപുരം-33., www.srccc.in ഫോണ്‍ . 04712325101, 8281114464

date