Skip to main content

സ്ഥിരനിയമനം

എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തും. തസ്തികയും , യോഗ്യതയും:

അസിസ്റ്റന്റ് മാനേജര്‍ (പേഴ്‌സണല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പര്‍ചേസ്) : അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ഫസ്റ്റ്ക്ലാസ് ബിരുദവും റെഗുലറായി ഹ്യൂമന്‍ റിസോഴ്‌സസില്‍ എം ബി എ ഫസ്റ്റ്ക്ലാസ്സും ലേബര്‍ അല്ലെങ്കില്‍ എച്ച് ആര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയവുമുള്ളവര്‍. (മെറ്റീരിയല്‍ പര്‍ച്ചേസില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം).

അസിസ്റ്റന്റ് മാനേജര്‍ (ബൈന്‍ഡിങ്), (റീപ്രൊഡക്ഷന്‍): പ്രിന്റിങ് ടെക്‌നോളജിയില്‍ ഫസ്റ്റ്ക്ലാസ് ബിടെക്/ ബിഇ ബിരുദം, പ്രിന്റിങ് മേഖലയില്‍ 5 വര്‍ഷത്തെ കുറയാത്ത തൊഴില്‍പരിചയം അല്ലെങ്കില്‍ പ്രിന്റിങ് ടെക്‌നോളജിയിലുള്ള 3 വര്‍ഷത്തെ ഫസ്റ്റ് ക്‌ളാസ് ഡിപ്ലോമയും 8 വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍പരിചയവും

. പ്രായപരിധി : 18-36 (ഇളവുകള്‍ അനുവദനീയം) . ജനുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2312944.

date