Skip to main content

വിദ്യാഭ്യാസ അവാര്‍ഡ്

 

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. 2018 മാര്‍ച്ചില്‍ സംസ്ഥാന സിലബസിലോ, സിബിഎസ്ഇ സിലബസിലോ 10,12 ക്ലാസുകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്കാണ് അവാര്‍ഡ്. 2018 ജൂണ്‍ വരെ ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് സജീവ അംഗത്വം നിലനിര്‍ത്തുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷകള്‍ ഈമാസം 30 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍ 04682222709

date