Skip to main content

പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം: ജില്ലയില്‍ 1.12കോടി രൂപ അനുവദിച്ചു

 

 

കാക്കനാട്: പ്രകൃതിക്ഷോഭത്തില്‍ മരണപ്പെട്ടവരും ധനസഹായത്തിന് അര്‍ഹതയുള്ളവരുമായ വ്യക്തികളുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ജില്ലയില്‍ 1.12 കോടി രൂപ അനുവദിച്ചതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു.  ഓരോ വ്യക്തിയുടെയും ആശ്രിതര്‍ക്ക് നാലു ലക്ഷംരൂപ വീതം പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രത്യേക ശീര്‍ഷകത്തില്‍നിന്നും ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ക്ക് തുക കൈമാറി.  പറവൂര്‍ താലൂക്കില്‍ 13 കുടുംബങ്ങള്‍ക്ക് 52 ലക്ഷം രൂപയും കണയന്നൂര്‍ മൂന്നു കുടുംബങ്ങള്‍ക്ക് 12 ലക്ഷവും മൂവാറ്റുപുഴ എട്ടു കുടുംബങ്ങള്‍ക്ക് 32 ലക്ഷവും ആലുവ മൂന്നു കുടുംബങ്ങള്‍ക്ക് 12 ലക്ഷവും കോതമംഗലം ഒരു കുടുംബത്തിന് നാലു ലക്ഷം രൂപയുമാണ് അനുവദിച്ചത്.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നോ താലൂക്കില്‍നിന്നോ ധനസഹായം കൈപ്പറ്റിയവര്‍ക്ക് ആ തുക കുറച്ച് ധനസഹായം നല്‍കും.  ഈ വര്‍ഷത്തെ കാലവര്‍ഷം മുതലുള്ള പ്രകൃതിക്ഷോഭങ്ങളാണ് വിലയിരുത്തിയത്.

date