Skip to main content

ജില്ലാതല ക്വിസ് മത്സരം

 

                ജില്ലയിലെ 9 മുതല്‍ 12 ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി 'തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി  സ്‌കൂള്‍ തലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ വിജയികളായ ടീമിനുള്ള ജില്ലാതല മത്സരം ഡിസംബര്‍ 4ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തും.  തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ മേലധികാരിയുടെ സാക്ഷ്യപത്രവുമായി രാവിലെ 9.30ന് എസ്.കെ.എം.ജെ.സ്‌കൂളില്‍ എത്തണം.  ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം.

date