Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 15-01-2024

അനുമോദിച്ചു

മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനുള്ള എപിജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ പുരസ്‌കാരം നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയെ ജില്ലാ സാക്ഷരതാ മിഷന്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. കെ കെ രത്നകുമാരി പൊന്നാട അണിയിച്ചു. ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, കെ കുര്യാക്കോസ്,  യു രജിത, സി ജി ബീനവല്ലി, സിന്ധു മാവില, കെ രജനി തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ജനുവരി 27ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും.

വിചാരണ മാറ്റി

കണ്ണൂര്‍ കലക്ടറേറ്റില്‍ ജനുവരി 17ന് നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ കേസുകള്‍ ഫെബ്രുവരി 14ലേക്ക് മാറ്റി.

പേഴ്‌സണല്‍ ഫിറ്റനസ് ട്രെയ്‌നര്‍ കോഴ്‌സ്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി ഡി യു ജി കെ വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സായ പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. കണ്ണൂര്‍, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന യുവതി യുവാക്കള്‍ക്കാണ് അപേക്ഷിക്കാം. ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തിന് മുന്‍ഗണന. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിയിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍: 9072668543.

താല്‍കാലിക നിയമനം

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ പെര്‍ഫ്യൂഷനിസ്റ്റ്, സെക്യൂരിറ്റി ഓഫീസര്‍ തസ്തികകളില്‍ താല്‍കാലിക നിയമനം നടത്തുന്നു. ജനുവരി 17ന് രാവിലെ 11 മണിക്കാണ് പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലെ ഇന്റര്‍വ്യൂ. ബി എസ് സി പെര്‍ഫ്യൂഷന്‍ ടെക്‌നോളജിയാണ് യോഗ്യത. സര്‍ക്കാര്‍ മാനദണ്ഡപ്രകാരമുള്ള പ്രായപരിധി ബാധകമാണ്. ജനുവരി 19ന് രാവിലെ 11 മണിക്ക് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ / അതിന് മുകളിലെ പദവിയില്‍ പൊലീസ് സേനയില്‍നിന്നും വിരമിച്ച ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ സമാന തസ്തികയില്‍ കരസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനോ ആയിരിക്കണം. പ്രായപരിധി 65 വയസ്സില്‍ താഴെ.
താല്‍പര്യമുള്ളവര്‍ അതത് തസ്തികയിലെ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ https://gmckannur.edu.in ല്‍ ലഭിക്കും. ഫോണ്‍: 0497 2882014, 2808150, 2808124.

താല്‍കാലിക നിയമനം

കണ്ണൂര്‍ ഗവ. പോളിടെക്‌നിക് കോളേജില്‍ ഈ അധ്യയവര്‍ഷത്തേക്ക് കാര്‍പെന്ററി, ഫിറ്റിങ്, ഷീറ്റ് മെറ്റല്‍ ട്രേഡില്‍ ട്രേഡ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു. ഐ ടി ഐ/തത്തുല്യ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്‌ലിസ്റ്റ്, യോഗ്യത, പ്രവൃത്തിപരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22ന് രാവിലെ 10.30ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.

ഗസ്റ്റ് അധ്യാപക നിയമനം

മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ എച്ച് എസ് എസ് ടി സുവോളജി (സീനിയര്‍) തസ്തികയിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ജനുവരി 17ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

സീറ്റ് ഒഴിവ്

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്കോടെ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ഹിന്ദി ബി എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 ഇടയില്‍. ജനുവരി 25നകം പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം. ഫോണ്‍: 0473 4296496, 8547126028.

തീയതി നീട്ടി

കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2023-24 വര്‍ഷത്തെ ഡിഗ്രി, പ്രൊഷണല്‍ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി ജനുവരി 31 വരെ നീട്ടി. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് മെയ് 31ന് രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് അര്‍ഹത. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്, എഞ്ചിനീയറിങ്, മെഡിസിന്‍, അഗ്രികള്‍ച്ചര്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. വിദ്യാഭ്യാസ സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തി നല്‍കുന്ന അപേക്ഷാ പോറം കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ജനുവരി 31വരെ സ്വീകരിക്കും. ഫോണ്‍: 0477 2251577.

സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര നൈപുണ്യ വികസന വകുപ്പിന് കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി കൗശല്‍ കേന്ദ്രയില്‍ ഫാഷന്‍ ഡിസൈനിങ്, ജെറിയാടിക് കെയര്‍ ഗിവര്‍ പാലിയേറ്റീവ് കെയര്‍, ഡിമന്‍ഷ്യ കെയര്‍, ടെലികോം ടെക്നീഷ്യന്‍ (ഐ ഒ ടി ഡിവൈസ്), ഇലക്ട്രോണിക് മെഷീന്‍ മെയിന്റനന്‍സ് എക്സിക്യൂട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്നീഷ്യന്‍ (5 ജി നെറ്റ്വര്‍ക്ക്) എന്നീ ഹ്രസ്വകാല സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  മിനിമം യോഗ്യത എസ് എസ് എല്‍ സി. പ്രായ പരിധി 35 വയസ്. ഫോണ്‍: 7907413206.

കൊമേഴ്സ്യല്‍ അപ്രന്റീസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ കൊമേഴ്സ്യല്‍ അപ്രന്റീസുമാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവു കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഡി സി എ/ പി ജി ഡി സി എ/ തത്തുല്യ യോഗ്യത) ഉള്ളവരും മുമ്പ് ബോര്‍ഡില്‍ അപ്രന്റീസായി ട്രെയിനിങ്ങ് എടുത്തിട്ടില്ലാത്തവരുമായിരിക്കണം അപേക്ഷകര്‍. പ്രായപരിധി 19-26.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജനുവരി 31നകം kspcbdoknr@gmail.com ലേക്ക് ഇ മെയില്‍ ചെയ്യണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റ് (രണ്ടു പകര്‍പ്പുകള്‍) സഹിതം ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 11 മണിക്കകം ഹാജരാക്കണം. ഫോണ്‍: 0497 2711621.

ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു
 
കേരളാ ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കോളേജില്‍ നടത്തുന്ന ബി എസ് സി(മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്കനോളജി) കോഴ്‌സിലേക്ക് ഫിസിക്സ്, കമ്പ്യുട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട രേഖകളുമായി ജനുവരി 24ന് രാവിലെ 10ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജാരാകണം. ഫോണ്‍: 0490 2399249. വെബ് സൈറ്റ്: www.mcc.kerala.gov.in.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
 
തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയില്‍ ന്യൂമാഹി പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കറുടെ യോഗ്യത എസ് എസ് എല്‍ സി പാസ്. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ് എസ് എല്‍ സി പാസാകാത്ത എഴുത്തും വായനയും അറിയുന്നവരായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 18നും 46നും ഇടയില്‍. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷം വരെ ഇളവ് ലഭിക്കും. അപേക്ഷാ ഫോറം തലശ്ശേരി ഐ സി ഡി എസ് ഓഫീസിലും ന്യൂമാഹി പഞ്ചായത്ത് ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം തലശ്ശേരി ഐ സി ഡി എസ് ഓഫീസില്‍ ലഭ്യമാക്കണം.  ഫോണ്‍: 0490 2344488.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു
 
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം - ബൈ ട്രാന്‍സ്ഫര്‍ - 498/2022)തസ്തികയിലേക്ക് 2023 ജൂലൈ 21ന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത തിമിരി അംശം തടിക്കടവ് ദേശത്ത് റി സ. 65/1എ 1എയില്‍ ഉള്‍പ്പെട്ട 4.35 ആര്‍ വസ്തു ജനുവരി 16ന് രാവിലെ 11.30ന് തിമിരി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസിലും തിമിരി വില്ലേജ് ഓഫീസിലും ലഭിക്കും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്റ് കറക്ഷണല്‍ ഹോം കണ്ണൂര്‍ ഡയറ്റ് സെക്ഷനില്‍ സൂക്ഷിച്ച പ്ലാസ്റ്റിക് ചാക്ക്, പലവക ചണ ചാക്ക്, കാര്‍ഡ്ബോര്‍ഡ് പെട്ടി എന്നിവ ജനുവരി 30ന് പകല്‍ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും. ഫോണ്‍:0497 2746141, 2747180.

പുനര്‍ലേലം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം കണ്ണൂര്‍ അസി.എഞ്ചിനീയറുടെ കാര്യാലയത്തിന് കീഴില്‍ റോഡരികിലുള്ള മരം ജനുവരി 18ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ അസി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ ലേലം ചെയ്യും.

റീ ടെണ്ടര്‍

ജില്ലാ ആശുപത്രിയില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ആവശ്യമായ എക്സ് റേ, സ്‌കാനിങ്, വിവിധതരം സ്‌കോപ്പികള്‍, എക്കോ, ഇ സി ജി പരിശോധനകള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ യോഗ്യതയുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 22ന് ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ സ്വീകരിക്കും.

വൈദ്യുതി മുടങ്ങും

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിത്തറ, പരവന്‍തട്ട, മുത്തത്തി ഭാഗങ്ങളില്‍ ജനുവരി 16 ചൊവ്വ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും, കോറോം സെന്‍ട്രല്‍, മുച്ചിലോട്ട് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച് രണ്ടു മണി വരെയും, കവ്വായി വാടിപ്പുറം, കാലിക്കടപ്പുറം, മോസ്‌ക്, ലീഗ് ഓഫീസ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അലുമിനിയം, പുതിയങ്കാവ്, വൈപ്പീരീയം ചൈതന്യ, പൂതേങ്ങ എന്നിവിടങ്ങളില്‍ ജനുവരി 16 ചൊവ്വ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 5.30വരെ വൈദ്യുതി മുടങ്ങും.

date