Skip to main content

രജിസ്‌ട്രേഷന് അപേക്ഷിക്കാം

 

    വനം വകുപ്പിന്റെ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് സര്‍ക്കിള്‍ പരിധിയിലുള്ള വിവിധ ഡിവിഷനുകളില്‍ മണ്ണ്, ജലസംരക്ഷണ പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള വനസംബന്ധമായ ജോലികള്‍, (ഫൈനല്‍ ഫെല്ലിംഗ്, സിവില്‍ വര്‍ക്ക് എന്നിവ ഒഴികെ) കരാര്‍ വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുന്നതിന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് രജിസ്‌ട്രേഷന് അപേക്ഷിക്കാമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.  
    മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വിശദവിവരങ്ങളും ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വൈല്‍ഡ്‌ലൈഫ് സര്‍ക്കിള്‍, തിരുവനന്തപുരം ഓഫീസില്‍ ലഭിക്കുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471- 2325385. 
(പി.ആര്‍.പി 1939/2017)
 

date