Skip to main content

ദേശീയ സമ്മതിദായക ദിനം ചിത്രരചന-ക്വിസ് മത്സരങ്ങള്‍ 22നും 23 നും

ജനുവരി 25ന് ദേശീയ സമ്മതിദായകദിനം ആഘോഷിക്കുന്നതിന് മുന്നോടിയായി ജനാധിപത്യാവകാശ അവബോധം സൃഷ്ടിക്കുന്നതിനായി വിവിധ പരിപാടികള്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിക്കും. സ്വീപ് (സിസ്റ്റമറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം)-ന്റെ അഭിമുഖ്യത്തില്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ ബാര്‍ അസോസിയേഷന്‍ ഹാളില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കുളള ചിത്രരചന മത്സരം ഇതേ വിഭാഗത്തിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 2 മുതല്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ് മത്സരം എന്നിവ നടത്തും. 23 ന് രാവിലെ 10 മുതല്‍ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള ചിത്രരചനാ മത്സരം നടക്കും. ഉചയ്യ്ക്ക് 2 മുതല്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കുള്ള ക്വിസ് മത്സരവും ഉണ്ടാകും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും 25ന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന സമ്മതിദായക ദിനാഘോഷത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ വിതരണം ചെയ്യും.

date