Post Category
കുടിശിക നിവാരണ അദാലത്ത്
കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് കൊല്ലം ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുടിശിക നിവാരണത്തിനും അംഗങ്ങള്‍ക്കുളള ബോധവത്ക്കരണത്തിനും അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി ജനുവരി 24ന് കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി, 27ന് വിളക്കുടി പഞ്ചായത്ത്, 29ന് ഇളമ്പള്ളൂര്‍ പഞ്ചായത്തിലും രാവിലെ 10 മുതല്‍ സിറ്റിങ് നടത്തും ബാക്കിയുള്ള ദിവസങ്ങളില്‍ കൊല്ലം ഓഫീസ് കാര്യാലയത്തിലും കുടിശിക അടയ്ക്കാം. രണ്ട് കൊല്ലത്തിന് മുകളില്‍ കുടിശിക അടയ്ക്കാനുള്ളവര്‍ ആധാറിന്റെ പകര്‍പ്പ് കൊണ്ട് വരണം. ഫോണ്‍: 9746822396, 7025491386, 0474 2766843, 2950183.
date
- Log in to post comments