Post Category
പുന്നപ്ര തെക്ക് പഞ്ചായത്ത്: കുറ്റി കുരുമുളക് വിതരണ ചെയ്തു
ആലപ്പുഴ: 2023- 24 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ കുറ്റി കുരുമുളക് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി.ജി. സൈറസ് നിർവഹിച്ചു. പഞ്ചായത്തംഗം സുൽഫിക്കർ അധ്യക്ഷനായി.
കിഴങ്ങുവർഗ്ഗ കിറ്റും 10 കിലോ വേപ്പിൻ പിണ്ണാക്ക്, ലേഡി പപ്പായ, ടിഷ്യൂകൾച്ചർ വാഴ എന്നിവയും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ട്. 12.43 ലക്ഷം രൂപയാണ് ചെലവ്. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി 1790 കുടുംബങ്ങൾക്ക് ഇതിൻ്റെ ആനുകൂല്യം ലഭിക്കും.
date
- Log in to post comments