Skip to main content

സൗജന്യ തൊഴില്‍ പരിശീലനം

ചവറ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ നടത്തുന്ന എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നീഷ്യന്‍ എന്നീ കോഴ്സുകളിലേക്ക് ജില്ലയിലെ താമസക്കാരും വേടര്‍, കളളാടി, അരുന്ധതിയാര്‍, ചക്ലിയര്‍ എന്നീ പട്ടികജാതി ദുര്‍ബലവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ കോഴ്സിന് പ്ലസ് വണ്‍. കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നിഷ്യന്‍ കോഴ്സിന് പത്താംക്ലാസ്. ജാതി, വരുമാനം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷകള്‍ ജനുവരി 31 വൈകിട്ട് അഞ്ചിനകം അതാത് ബ്ലോക്ക്/ കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 2794996.

date