Skip to main content

അയല്‍ക്കൂട്ട സംഗമം

    വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ കുടുംബശ്രീ അയല്‍ക്കൂട്ട സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിസിമോള്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം രാധാവേണുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജാ അജി, വൈസ്ചെയര്‍പേഴ്സണ്‍ വിജയലക്ഷ്മി, രാജന്‍, കെ.രാമചന്ദ്രന്‍, ലതാശശിധരന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജിമാത്യു, കുടുംബശ്രീ കൗണ്‍സിലര്‍ ദീപ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.                                                                  (പിഎന്‍പി 3169/17)

date