സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സര്‍വെ ആരംഭിച്ചു
ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ സര്‍വെ ആരംഭിച്ചു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഉദ്യോഗസ്ഥരാണ് സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നത്. അലോപ്പതി, ആയൂര്‍വേദം, ഹോമിയോപ്പതി, യുനാനി സിദ്ധ, പ്രകൃതി ചികിത്സ എന്നിവ നടത്തുന്ന കിടത്തിചികിത്സ ഉള്ളതും ഇല്ലാത്തതും രജിസ്ട്രേഷന്‍ ഉള്ളതുമായ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നാണ് വിവരം ശേഖരിക്കുന്നത്. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ എണ്ണം, ഈ മേഖലയിലെ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം, ഒ.പി/ഐ.പി വിഭാഗങ്ങളിലെ സൗകര്യങ്ങള്‍, നൂതന ചികിത്സാ സമ്പ്രദായങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണമാണ് സര്‍വെയലൂടെ ലക്ഷ്യമിടുന്നത്.
സര്‍വെ സംബന്ധിച്ച് നടന്ന പരിശീലന പരിപാടി സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ.ശാലിനി ഉദ്ഘാടനം ചെയ്തു. ജില്ലാ ഓഫീസര്‍ ആര്‍.ലീലാഭായി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ റീജണല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആശിഷ് മോഹന്‍കുമാര്‍, ആയൂര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.അജയന്‍, ജില്ലാ ലാബ് ടെക്നീഷ്യന്‍ സുധീര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സര്‍വെയുമായി ജില്ലയിലെ എല്ലാ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളും സഹകരിക്കണമെന്നും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ നല്‍കണമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു. (പിഎന്‍പി 3170/17)
- Log in to post comments