Post Category
ക്ഷീര കര്‍ഷക സംഗമം ഇന്ന് (ജനുവരി 26)
ക്ഷീരവികസന വകുപ്പിന്റെയും മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2023-2024 വര്‍ഷത്തെ ക്ഷീര കര്‍ഷക സംഗമം ഇന്ന് (ജനുവരി 26) നടത്തും. മയ്യനാട് എസ് എന്‍ ഡി പി ഹാളില്‍ രാവിലെ ഒന്‍പതിന് എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ അധ്യക്ഷയാകും.
പി സി വിഷ്ണുനാഥ് എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. ജനകീയാസൂത്രണ പദ്ധതികളുടെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നടത്തും .
കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ഡയറി എക്സിബിഷന്‍, പൊതുസമ്മേളനം, മികച്ച ക്ഷീരസംഘങ്ങളെയും ക്ഷീരകര്‍ഷകരെയും ആദരിക്കലും നടത്തും.
date
- Log in to post comments