Skip to main content

നിധി ആപ്‌കെ നികത് അദാലത്ത്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ 'നിധി ആപ്കെ നികത്' അദാലത്ത് ജനുവരി 29ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ആശ്രാമം ഇ എസ് ഐ സി മോഡല്‍ ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പരാതി പരിഹരിക്കല്‍, പി എഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ഇ പി എഫ് ഒയുടെ പുതിയ പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കും. തൊഴിലുടമകള്‍, പി എഫ് അംഗങ്ങള്‍, പി എഫ് പെന്‍ഷനര്‍മാര്‍ എന്നിവര്‍ക്ക് പങ്കെടുത്ത് സംശയങ്ങളും പരാതികളും തീര്‍പ്പാക്കാം. ഫോണ്‍: 0474 2751872.

date