Skip to main content

ക്ഷീര വികസന വകുപ്പ്-മാധ്യമ അവാര്‍ഡ് 2023

ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2024 ഫെബ്രുവരി മാസത്തില്‍ ഇടുക്കി അണക്കരയില്‍ വച്ച് നടത്തപ്പെടുന്ന 2023-24 വര്‍ഷത്തെ സംസ്ഥാന ക്ഷീര സംഗമം 'പടവ് 2024' നോടനുബന്ധിച്ച് ക്ഷീര മേഖലയിലെ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് മാധ്യമ പ്രവര്‍ത്തകരുടെ സൃഷ്ടികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കും. ക്ഷീര വികസനവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന വിഭാഗങ്ങളില്‍ പുരസ്‌ക്കാരങ്ങള്‍ക്കായി അപേക്ഷിക്കാം.

പൊതുവിഭാഗം

1. മികച്ച പത്ര റിപ്പോര്‍ട്ട്

 

2. മികച്ച പത്ര ഫീച്ചര്‍

 

3. മികച്ച ഫീച്ചര്‍/ലേഖനം (കാര്‍ഷിക മാസികകള്‍)

 

4. മികച്ച പുസ്തകം (ക്ഷീര മേഖല)

 

5. മികച്ച ശ്രവ്യ മാധ്യമ ഫീച്ചര്‍

 

6. മികച്ച ദൃശ്യ മാധ്യമ റിപ്പോര്‍ട്ട്

 

7. മികച്ച ദൃശ്യ മാധ്യമ ഫീച്ചര്‍

 

8. മികച്ച ദൃശ്യ മാധ്യമ ഡോക്കുമെന്ററി/ മാഗസിന്‍ പ്രോഗ്രാം

 

9. മികച്ച ഫോട്ടോഗ്രാഫ് ('ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പര്‍ശം' എന്ന വിഷയത്തില്‍)

 

ക്ഷീര വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്

 

1. മികച്ച ഫീച്ചര്‍-ദിനപ്പത്രം, ആനുകാലികം

 

2. മികച്ച ഫോട്ടോഗ്രാഫ്

 

('ക്ഷീരമേഖല കരുതലിന്റെ സ്നേഹസ്പര്‍ശം' എന്ന വിഷയത്തില്‍)

 

എന്‍ട്രികള്‍ 2023 ജനുവരി 01 മുതല്‍ 2023 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ പ്രസിദ്ധപ്പെടുത്തിയതായിരിക്കണം. വിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.dairydevelopment.kerala.gov.in. അപേക്ഷകള്‍ ജോയിന്റ് ഡയറക്ടര്‍ (സ്റ്റേറ്റ് ഡയറി ലാബ്) ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ് പട്ടം പി.ഒ, തിരുവനന്തപുരം -695004 വിലാസത്തില്‍ ഫെബ്രുവരി 12നകം ലഭിക്കണം. ഫോണ്‍ 9495818683, 9995240861.

date