വിദ്യാഭ്യാസ ആനൂകൂല്യം
തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് (നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക്) 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിനും പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിനും, അപേക്ഷ ക്ഷണിച്ചു. റ്റി റ്റി സി, ഐ ടി ഐ / ഐ ടി സി, പ്ലസ്ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജേറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍, വിവിധ ഡിപ്ലോമ കോഴ്സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യത പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും കലാ-കായിക ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷഫോം മേഖല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി 29 വൈകിട്ട് അഞ്ചിനകം തിരുവനന്തപുരം മേഖല (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍) വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കെ സി പി ബില്‍ഡിങ്, ആര്യശാല, തിരുവനന്തപുരം, പിന്-695036 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0471-2460667. 9188430667.
- Log in to post comments